ഈ സന്ദേശം നിങ്ങളുടെ ഫോണിൽ നിന്ന് പുറത്ത് പോകില്ല. ഒന്നും അപ്ലോഡ് ചെയ്യുന്നില്ല, ട്രാക്കിംഗ് ഇല്ല.
സംശയമുള്ള സന്ദേശം ഇവിടെ പേസ്റ്റ് ചെയ്യുക
സാമ്പിൾ സന്ദേശങ്ങൾ പരീക്ഷിക്കുക
തട്ടിപ്പ് സന്ദേശങ്ങൾ
യഥാർത്ഥ സന്ദേശങ്ങൾ
എന്തുകൊണ്ട്?
സന്ദേശം അയക്കില്ല - ഫലവും കാരണങ്ങളും മാത്രം.
വീട്ടുകാരെയും സുഹൃത്തുക്കളെയും സംരക്ഷിക്കൂ
ഫാമിലി ഗ്രൂപ്പിലേക്ക് ഈ ടൂൾ അയക്കൂ. അച്ഛനും അമ്മയ്ക്കും സംശയമുള്ള മെസേജ് വന്നാൽ ഇവിടെ പേസ്റ്റ് ചെയ്ത് നോക്കാം.
ഈ ടൂൾ വാട്സ്ആപ്പിൽ ഷെയർ ചെയ്യുകഒരിക്കൽ തുറന്നാൽ ഇന്റർനെറ്റ് ഇല്ലാതെയും പ്രവർത്തിക്കും. ബ്രൗസർ മെനുവിൽ "Add to Home screen" ചെയ്യാം.
ഇത് എങ്ങനെ പ്രവർത്തിക്കുന്നു?
- കേരളത്തിൽ സാധാരണമായ 20 തട്ടിപ്പ് രീതികളുടെ (ടാസ്ക് ജോലി, കെവൈസി, കെഎസ്ഇബി, ഡിജിറ്റൽ അറസ്റ്റ്, ലോട്ടറി, ലോൺ ആപ്പ്...) മലയാളം, Manglish, English വാക്കുകളും ലക്ഷണങ്ങളും പരിശോധിക്കുന്നു.
- ലിങ്കുകൾ (ഷോർട്ട് ലിങ്ക്, ഐപി ലിങ്ക്, വ്യാജ ബാങ്ക് ഡൊമെയ്ൻ, .apk), വിദേശ നമ്പറുകൾ (+92, +84...) എന്നിവയും നോക്കുന്നു.
- എല്ലാം നിങ്ങളുടെ ബ്രൗസറിനുള്ളിൽ മാത്രം. സെർവർ ഇല്ല, AI ഇല്ല, ഡാറ്റ ശേഖരണം ഇല്ല.
- ഇത് ഒരു സഹായി മാത്രമാണ്, ഔദ്യോഗിക സർക്കാർ സേവനമല്ല. "തട്ടിപ്പ് ലക്ഷണങ്ങൾ കണ്ടില്ല" എന്നാൽ 100% സുരക്ഷിതം എന്നല്ല.
കേരളത്തിലെ സാധാരണ തട്ടിപ്പ് മെസേജുകൾ · Common scam messages in Kerala
KYC / ബാങ്ക് അക്കൗണ്ട് ബ്ലോക്ക് മെസേജ് (KYC update scam)
"നിങ്ങളുടെ KYC കാലാവധി കഴിഞ്ഞു, ഇന്ന് അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ അക്കൗണ്ട് ബ്ലോക്ക് ആകും" എന്ന് ലിങ്കോടെ വരുന്ന മെസേജ് തട്ടിപ്പാണ്. ബാങ്ക് ഒരിക്കലും SMS ലിങ്ക് വഴി KYC ചോദിക്കില്ല.
"Your KYC has expired, update today or your account will be blocked" with a link is a scam. Banks never ask for KYC through an SMS or WhatsApp link.
KSEB കറന്റ് കട്ട് / ബിൽ മെസേജ് (KSEB disconnection scam)
"ഇന്ന് രാത്രി 9:30-ന് കറന്റ് കട്ട് ചെയ്യും, ഈ നമ്പറിൽ വിളിക്കൂ" എന്ന മെസേജ് വ്യാജമാണ്. KSEB ബിൽ അടയ്ക്കാൻ wss.kseb.in അല്ലെങ്കിൽ KSEB ആപ്പ് മാത്രം ഉപയോഗിക്കുക.
"Your electricity will be disconnected tonight, call this officer" is fake. Pay KSEB bills only on wss.kseb.in or the official KSEB app.
ഓൺലൈൻ ജോലി / ടാസ്ക് (Part-time job, YouTube like task scam)
"വീട്ടിലിരുന്ന് ദിവസം ₹3000 സമ്പാദിക്കാം, വീഡിയോ ലൈക്ക് ചെയ്താൽ മതി" - ആദ്യം ചെറിയ തുക തരും, പിന്നെ "പ്രീപെയ്ഡ് ടാസ്ക്" എന്ന് പറഞ്ഞ് പണം വാങ്ങും.
"Earn ₹3000 a day by liking videos" – they pay a little first, then ask you to deposit money for "prepaid tasks" and never return it.
ഡിജിറ്റൽ അറസ്റ്റ് / പോലീസ് / കൊറിയർ (Digital arrest, FedEx parcel scam)
പോലീസ്, CBI, കസ്റ്റംസ് എന്ന് പറഞ്ഞ് വീഡിയോ കോളിൽ "ഡിജിറ്റൽ അറസ്റ്റ്" ചെയ്യുന്നു എന്ന് പറയുന്നത് തട്ടിപ്പാണ്. ഇന്ത്യയിൽ ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ല.
Callers posing as police, CBI or customs who say you are under "digital arrest" on a video call are scammers. There is no such thing as a digital arrest.
ലോട്ടറി, സമ്മാനം, ലോൺ ആപ്പ് (Lottery, prize, instant loan app)
"നിങ്ങൾക്ക് ₹25 ലക്ഷം ലോട്ടറി അടിച്ചു, പ്രോസസിംഗ് ഫീസ് അടയ്ക്കൂ", "5 മിനിറ്റിൽ ലോൺ, .apk ഡൗൺലോഡ് ചെയ്യൂ" - രണ്ടും തട്ടിപ്പാണ്.
"You won a ₹25 lakh lottery, pay the processing fee" and "instant loan, download this .apk" are both scams.
പണം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം? (Lost money? What to do)
ഉടൻ 1930 വിളിക്കുക (ദേശീയ സൈബർ ക്രൈം ഹെൽപ്ലൈൻ) അല്ലെങ്കിൽ cybercrime.gov.in-ൽ പരാതി നൽകുക. എത്ര വേഗം വിളിക്കുന്നോ, പണം തിരികെ കിട്ടാനുള്ള സാധ്യത അത്രയും കൂടും.
Call 1930 (national cyber crime helpline) at once or file a complaint at cybercrime.gov.in. The sooner you report, the better the chance of stopping the money.